കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
പിന്നെയൊരോതളിരിന്നും പൂ വരും കായ്‌വരും
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൌമ്യരായ് എതിരേൽക്കാം
വരിക സഖി അരികത്തു ചേർന്നു നിൽക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം
അന്യോന്യം ഊന്നു വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര....


അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ... തക തക താ...
അങ്ങ് കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ, തക തക താ...
ചിരിച്ചില്ലേ... നീ, ചിരി ചിരിച്ചില്ലേ നീ... ചിരിച്ചേ... തക തക താ...
ചതിച്ചില്ലേ... നീരാളിച്ചതി ചതിച്ചില്ലേ നീ... ചതിച്ചേ... തക തക താ...
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ... തകര്‍ന്നേ... തക തക താ...
തകര്‍ന്നിടത്തൊരുതരി, തരിയില്ല പൊടിയില്ല... പുകയുമില്ലേ... തക തക താ...
കാറ്റിന്റെ ഉലച്ചിലില്‍... ഒരു വള്ളിക്കുരുക്കില്‍ കുരലോന്നു മുറുകി...
തടിയോന്നു ഞെരുങ്ങി... ജീവന്‍... ഞരങ്ങീ... തക...തക...താ...
സർവകലാശാല


നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.
അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍
പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും
മാതള നാരകം പൂത്തുവോയെന്നും നോക്കാം
അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ പ്രണയം നല്‍കും.
ശലോമോന്റെ ഉത്തമഗീതം


അപരാഹ്നത്തിന്റെ അനന്ത നീലിമയില്‍ അവന്‍ നടന്നകന്നു
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്‍
ഗുരുവായൂരപ്പന് ജലധോഷമായിരുന്നു, അന്ന്.
അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍,
അവള്‍ അവനോടു ചോദിച്ചു ഇനിയും നീ വരില്ലേ ഇതുവഴി,
ആനകളെയും തെളിച്ചു കൊണ്ട്...??
ബോയിംഗ് ബോയിംഗ്


ആകാശ ചെരുവിലാരോ കുരുതിക്കിണ്ണം തട്ടി മറിച്ചു....
കാലക്കെടുതിയിലെതോ ശാപത്തിന്‍ തിറ കെട്ടിത്തുള്ളി...
പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പോന്നിന്‍ പത്തരമാറ്റും
മര്‍ത്യന്‍ തന്നുടെ വ്യര്‍തതയോതും സര്‍വ്വം സഹയാം ഭൂമീ ദേവിക്കിന്നും എന്നും ശരശയ്യ..ശരശയ്യ...ശരശയ്യാ....
പട്ടച്ചരട് എങ്ങനെയാ അച്ഛാ പൊട്ടിപ്പോയത്..
അത്, നിന്‍റെ മുത്തച്ഛന്‍ ചിട്ടിക്കാരന്‍ ശേഖരപ്പിള്ളയോടു പോയി ചോദിക്കെടാ...
ആയുഷ്കാലം


നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും.. നിങ്ങള് ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും..
ഒരു വടക്കന്‍ വീരഗാഥ


ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പണം കൊടുത്തവന്‍ ചന്തു.. മാറ്റംച്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ ചന്തു... മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാന്‍ക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ ചന്തു.... കൊടും ചതികള്‍ പിന്നെന്തൊക്കെ പാടിനടക്കുന്നുണ്ട് പാണര്‍ നിങ്ങടെ നാട്ടില്‍..
ഒരു വടക്കന്‍ വീരഗാഥ


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്.. സമയമെടുത്തു ഒരുപാട്... അത് മറക്കാന്‍... എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു. മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.. അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു..
മിന്നാരം


ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത്. പക്ഷെ വിധിയുടെ കള്ളകളി പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി പോകും..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത പുരോഗമനാശയങ്ങള്‍.. അവള്‍ individual ആണ്. അവളുടെ life, future... തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ രണ്ടു പാഴ് ജന്മങ്ങള്‍... അച്ഛനും അമ്മയും...
ഉസ്താദ്


വിഖടനവാദികളും പ്രതിക്രിയവാദികളും പ്രധാമദ്രിഷ്ടയാല്‍ അകല്‍ച്ചയില്‍ ആരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്ധര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍. ബൂര്‍ഷ്വാസികളും തക്കം പാത്തിരിക്കുവായിരുന്നു. അതായത്, വര്‍ഗാധിപത്യും കലോനിയളിസ്റ്റ്‌ ചിന്താസരനികളും റാഡിക്കല്‍ ആയിട്ടുള്ള ഒരു മാറ്റമല്ല... ഇപ്പോള്‍ മനസിലായില്ലേ???
സന്ദേശം


അതു ശരി. അപ്പ ഞാ ആരാണെന്നറിയണം. അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂല്ലാന്ന്. അതോടെ തീര്ന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം... ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ. പണ്ട് ഇവള ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കും കേട്ട് നീ കളിക്കളത്തില് വച്ച്‌ നീ അടിച്ചുകൊന്നയോര്മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്. കാണണാ... കാണണാ... കാണ്..!!!
രാജമാണിക്യം


എന്നാലും സഹോദരാ, കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാന്‍ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികള്‍ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മ്മിക്കാന്‍ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാന്‍ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോന്‍ടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട് ഒരായുസ്സ് മുഴുവന്‍ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലുംഅവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
രാജമാണിക്യം


മിസ്റ്റര്‍ മമ്മൂട്ടി അല്ലെ... അയാം ടോണി കുരിശിങ്കല്‍... ഞാന്‍ സാറിന്റെ സിനിമ ഒക്കെ കണ്ടിട്ടുണ്ട്... എനിക്ക് ഭയങ്കര ഇഷ്ടമാണ് സാറിന്റെ.... നല്ല ആക്ടിംഗ് ആണ്... നല്ല അഭിപ്രായമാണ്... പിന്നെ സത്യം പറഞ്ഞാ അസൂയ ഉണ്ട്... ഈ പെണ്ണുങ്ങള്‍ മമ്മൂട്ടി മമ്മൂട്ടി എന്ന് പറയുമ്പോ, ഈ കൂടെ പഠിക്കുന്ന കുട്ടികളൊക്കെ മമ്മൂട്ടിയെ പോലെ നടക്കുക മമ്മൂട്ടിയെ പോലെ ഇരിക്കുക എന്നൊക്കെ പറയുമ്പോ എനിക്ക്... എനിക്ക് അസൂയ ഒന്നും ഇല്ല കേട്ടോ... മറ്റുള്ളവര്‍ക്ക് അസൂയ തോന്നുമ്പോ എനിക്ക് അസൂയ ഉണ്ടാകും...
number 20 madras mail


ഒരു ദിവസം തിച്ചു വരൂന്നറിയാരുന്നു, അന്ന് പക്ഷെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ടാകുമെന്ന് കരുതി... എന്തെ? ശ്രമിച്ചിരുന്നു ഒരു കൂട്ടിനായിട്ട്‌, എവിടെയും കണ്ടില്ല...ഒരാളെ പോലെ ഏഴുപേരൊക്കെ ഉണ്ടാകുമെന്ന് പറയുന്നത് വെറുതെയാണ്, ഒരാളെ പോലെ ഒരാള്‍ മാത്രമേയുള്ളൂ..
ചന്ദ്രോത്സവം


എന്നെ അറിയും അല്ലേ, ആനക്കാട്ടില്‍ ചാക്കോച്ചി... ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍, അപ്കമിംഗ് ടെറര്‍ കടയാടി തമ്പി, ദി ക്രുവല്‍ കോള്‍ഡ് ബ്ലഡഡ് കുന്നേല്‍ ഔതക്കുട്ടി, ദി എയ്ജിംങ്, ബട്ട് ഫിയര്‍ലസ് ബൂസ്റ്റ് ടൈക്കൂണ്‍ കുന്നേല്‍ മത്തച്ചന്‍. പിന്നെ, കള്ളുകച്ചവടക്കാര്‍ക്കിടയിലെ കറ്റാസ്ട്രോഫിക് ഡോണ്‍, ദി മോസ്റ്റ് ഡ്രെഡഡ് സെല്‍ഫ് സ്റ്റൈല്‍ വാര്‍ലോഡ് കടയാടി ബേബി... കരുത്തന്മാര്‍ ഇങ്ങനെ ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും, ഒടുക്കം ദാ വിഴുപ്പു ചുമക്കാന്‍ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ?
ലേലം


നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ. പനമ്പായേ പൊതിഞ്ഞ് കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ട് ഇറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പിൽ ഇപ്പോഴും ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികൾ, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്കു പൊത്തികൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കോള്ളാൻ. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ. ഇറവറൻസ്... ബഹുമാനക്കുറവ്. ശരിയാ പിതാവേ. ങാ പിന്നെ, കള്ളു വിറ്റു പിച്ചക്കാരെ തീറ്റുന്ന കാര്യം. അതുമൊരു കഥയാ. പതിനൊന്നാമത്തെ വയസ്സിൽ അപ്പൻ കിടക്കുന്നതിന്റെ ഇടത്തു ഭാഗത്ത് അമ്മിച്ചിയേം കൂടെ കുഴിച്ചുമൂടീട്ട്, മീനച്ചിലാർ നീന്തിക്കേറി കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോൾ ഇന്നത്തെ ഈ മദ്യരാജാവിനു ചക്കരേം കൊടോം കൊഴലും വാങ്ങാനുള്ള കാശു തന്നതു പള്ളീം പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപെറുക്കി നടന്ന ഒരു തള്ളയാ, ഒരു മുഴുപ്രാന്തി. അതിന്റെ സ്മരേണലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും അന്നദാനം.
ലേലം


രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന് കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്‌. പിന്നീടു എന്നെ കാണുമ്പോ അവൻ കളിയാക്കി വിളിക്കുമായിരുന്നു പ്രിൻസ്! രാജകുമാരാൻ! രാജാവിന്റെ മകൻ!. yes i am a prince. underworld prince! അധോലോകങ്ങളുടെ രാജകുമാരാൻ
രാജാവിന്റെ മകൻ


ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗനനത് സമമാണ്. പിന്നിൽ നിന്നും മുന്നില് നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ് കെട്ടിയുയർത്താൻ ആണ് പാട്. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അത് ആർക്കും നന്നാവില്ല!. ഒരറ്ററ്റതിന്നു പൊളിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നതനുണ്ട്. മുറിവേറ്റ മൃഗം! അതിനെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത് അവരവരുടെ കുഴി കുത്തലായി തീരും. അന്ജകളുടെ വാറൊലകലുമയി ഇനിയാരും പുഴ കടന്നു കണിമങ്ങലത്തേക്ക് വരണമെന്നില്ല.
ആറാം തമ്പുരാൻ


സംഗീതം, അറിയും തോറും അകലം കൂടുന്ന മഹാസാഗരം... അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു,എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാന്‍,എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം.. ഗ്വാളിയര്‍, ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാന്‍ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്‍. ഉസ്താദ് ബാദുഷാ ഖാന്‍ ,മൂപ്പരു നല്ല ഫിറ്റാ.. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്.. ആവശ്യം അറിയിച്ചു, ദക്ഷിണ വയ്ക്കാന്‍പറഞ്ഞു.. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നുമില്ല.. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ദര്‍ബാര്‍ രാഗത്തില്‍ ഒരു സാധനയങ്ങട് അലക്കി. പാടി മുഴുവിക്കാന്‍ വിട്ടില്ല, ഇങ്ങനങ്ങോട്ട് ചേര്‍ത്തങ്ങട് പിടിച്ചു, ഉസ്താദ് ഫ്ലാറ്റ്... പിന്നെ ഹൃദയത്തില്‍ സംഗീതവും സിരകളില്‍ ഭാംഗുമായി കാലം ഒരുപാട്... ഒടുവില്‍ ഒരു നാള്‍ ഗുരുവിന്റെ ഖബറില്‍ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടര്‍ന്നു... ഇന്നും തീരാത്ത പ്രവാസം. സഫറോറോം കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ...!!!
ആറാം തമ്പുരാൻ


രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ തമ്പുരാന് ഉത്തരം വേണ്ടത്.... ചോദ്യം നമ്പര്‍ വണ്‍ , ഞാനാരാണെന്ന്... ഉത്തരമില്ല തമ്പുരാന്‍, മനുഷ്യന്‍ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം, ബുദ്ധനും ശങ്കരനും, അവരും തേടിയത് ഇതേ ചോദ്യത്തിനുത്തരം, ഞാനാര്.... അവരും അറിഞ്ഞില്ല, അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാന്‍, ഓരോ മനുഷ്യ ജന്മത്തിന്റെയും... ചോദ്യം നമ്പര്‍ റ്റു, ഞാന്‍ കോവിലകം വാങ്ങിച്ചതെന്തിന്... ഉത്തരംലളിതം, വെറുതെ, ഒരു രസത്തിന്, ഒരു തമാശക്ക്.... ഒരു കിറുക്കന്‍ സ്വപ്നത്തിന്റെ പുറകെ തിരിച്ച യാത്ര... ഞാന്‍ വരാം സമയം കിട്ടുമ്പോള്‍,കോവിലകത്തേക്ക്, വേദാന്തം എനിക്കിഷ്ട്ടാണ്.....
ആറാം തമ്പുരാൻ


ഒരു മനുഷ്യന്, എത്രത്തോളം താഴാന്‍ പറ്റും. ഭൂമിയോളം!... അല്ലെ!....പിന്നെയും ചവിട്ടാണ് തലയില്‍..... എങ്ങോട്ട് താഴും... പാതാളത്തിലേക്ക്‌ താഴാന്‍ മഹാബലിയല്ല, വെറും മനുഷ്യന്‍, സേതുമാധവനാണ്... ഇനി ഒരിക്കലെങ്കിലും, ഒരു പ്രാവിശ്യമെങ്കിലും എനിക്ക് ജയിക്കണമെടാ, ഒരു പ്രാവിശ്യമെങ്കിലും.
ചെങ്കോല്‍


കടക്ക് പുറത്ത്.... അധികാരത്തിന്റെ ലാത്തി കാണിച്ചെന്നെ ഭീഷണിപ്പെടുത്താമെന്ന് വിജാരിക്കണ്ടാ... ക്രൂരതയുടെ ആ കാക്കികുപ്പായം അഴിച്ചു വെച്ച്,ഒരു പച്ച മനുഷ്യനായി എന്റെ മുന്‍പിലേക്ക് വരൂ... എന്നിട്ട് നമുക്ക് സംസാരിക്കാം... അല്ലേലും തന്നെ കൊണ്ട് ഞാന്‍ സംസാരിപ്പിക്കും....സംഭവം നടന്നത് എത്ര മണിക്കാണ്.... ഞാന്‍ അവസാനമായി പറയുന്നു,ഒരു ബലപരീക്ഷണത്തിനാണ് നിന്റെ പുറപ്പാടെങ്കില്‍ ഇതാ ഞാനും തയ്യാറായി കഴിഞ്ഞു,എനിക്കിനി മേല്‍കീഴ് നോക്കേണ്ട ആവശ്യമില്ല... നിന്റെ കാല് ഞാന്‍ തള്ളി ഒടിക്കും, നിന്റെ കണ്ണ് ഞാന്‍ മാന്തി എടുക്കും, നിന്റെ നാവ്‌ ഞാന്‍ അരിഞ്ഞു വീഴ്ത്തും....
ഗാന്ധി നഗര്‍,2nd സ്ട്രീറ്റ്


ഈ ഓട്ടകാലണയ്ക്ക് ഇനിയുള്ള ജീവിതത്തില്‍ സൂക്ഷിക്കാന്‍ ഇത് മതി... സ്പടികം..... കടുവ എന്ന് വിളിച്ച നാവു കൊണ്ട് ഇനി എനിക്ക് അപ്പാ എന്ന് വിളിച്ചു പഠിക്കണം...
സ്ഫടികം


ഞാന്‍ കാസനോവ, പ്രണയിച്ച് കൊതി തീരാത്തവന്‍ എന്നര്‍ത്ഥം... സ്വന്തം പേരല്ല, വീണ പേരാണ്.... ഇന്നലെയും മഴ പെയ്തിരുന്നു... ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു.. പക്ഷെ, അവയൊന്നും എന്റെതായിരുന്നില്ല, എനിക്ക് വേണ്ടിയായിരുന്നില്ല. കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുനില്ല... ഇന്നെപ്പോഴോ എന്നിലുണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു, മഴയ്ക്ക്, അവളുടെ ഗന്ധമാണ്, സൂര്യ രശ്മികള്‍,അവളുടെ സ്പര്‍ശനം ആണെന്ന്... പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന, അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം...... ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു... പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു... ഏതു ജീവജാലത്തിനും മനസിലാകുന ഭാഷ, ഏറ്റവും വലിയ പ്രാര്‍ത്ഥന....
കാസനോവ


ഭയപ്പെടണ്ടാ... മോഷ്ടിച്ചു കൊണ്ട് പോവാനല്ല ഞാന്‍ വന്നത്. മനുഷ്യത്വത്തിന്റെ പേരില്‍, ഒരിക്കല്ക്കൂടി അപേക്ഷിക്കാനാ!.. ബന്ധു എന്നു പറയാന്‍ ഇവന്‍ മാത്രമേയുള്ളു... ആര്‍ക്കും സ്നേഹം കൊടുത്തിട്ടില്ലാ, കിട്ടിട്ടുമില്ലാ.. ഇതുവരെ ഒരൊഴുക്കായിരുന്നു.. ലൈഫ്. എന്റെ മകനുണ്ടായതിനുശേഷം, പുതുതായി പലതും പല കണക്കുകൂട്ടലുകളും, പുതിയൊരു ജീവിതം തന്നെ തുടങ്ങുവായിരുന്നു.. ഇതുവരെ കരുതിവെച്ചിരുന്ന... സ്നേഹം മുഴുവന്‍ ഞാന്‍ ഇവനുകൊടുത്തു... അതെല്ലാം നഷ്ടമാവുമ്പൊ.. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ലാ... അതുകൊണ്ട്.. എനിക്കുള്ളതെല്ലാമെടുത്ത് എന്റെ മകനെ മാത്രമെനിക്ക് തന്നൂടെ... ഇല്ല ഞാന്‍ തരില്ലാ... ശെരി, പൊട്ടെ........ ചന്ദ്രദാസ്, ഒരിക്കല്ക്കൂടി ചോതിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്നു എന്ന് നാളെ തോന്നാതിരിക്കാന്‍ വേണ്ടിയാണ്.. ഒരു യാജകനെപ്പോലെ ഞാന്‍ വന്നത്.. ചന്ദ്രദാസിനോടൊരപേക്ഷയുണ്ട്, എന്റെ മകനെ വെറുക്കരുത്.. അവന്‍ വളര്‍ ന്ന് വലുതാകുമ്പോ, ഇങ്ങനെ വിഡ്ഡിയായോരച്ചന്റെ കഥ അവനോട് പറയുകേം വേണ്ട!.... വളരുമ്പൊ അവന്‍ നിങ്ങളെത്തേടി വരും, ഉറപ്പാണ്..... നന്ദി...... അന്ന്, ജീവിച്ചിരിക്കുമോ ആവോ...
ദശരഥം


രാജീവ്: എല്ലാ അമ്മമാരും ആനിയെ പോലാണോ?
മാഗി: അതെ കുഞ്ഞേ. മനസ്സിൽ ഉള്ളത് എനിക്കറിയാം. കുഞ്ഞിന്റെ അമ്മയെ കുറിച്ചല്ലേ ഓർത്തത്. ഞാനും കേട്ടിട്ടുണ്ട്. ആ സ്ത്രീക്ക് ഒരിക്കലും സുഖം കിട്ടിയിട്ടുണ്ടാവില്ല. ജീവിതം മുഴുവൻ നീറി നീറി കഴിഞ്ഞിട്ടേ ഉണ്ടാവൂ.
രാജീവ്': ആനി മോനെ സ്നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്നേഹിക്കാവോ?
ദശരഥം


നിങ്ങള്‍ക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല രവി.. കരിയര്‍,പണം,അമ്മു... ഒന്നും... വിഡ്ഢിയാക്കുകയായിരുന്നു, ഒരു രാവും പകലുമെന്നെ... നന്നായി, ഐ ഡിസര്‍വ്‌ ഇറ്റ്‌.. നിങ്ങള്‍....അതെ, ഞങ്ങള്‍... കാരണം, ഒരു ദിവസമെങ്കിലും നിങ്ങളെ അറിയിക്കണംന്നുണ്ടായിരുന്നു, സ്നേഹിക്കുന്നവര്‍ വഞ്ചിക്കുമ്പോഴുണ്ടാകുന്ന വേദന.. അയാളെല്ലാമെന്നോട് പറഞ്ഞതിന് ശേഷമുള്ള ദിവസങ്ങള്‍,എനിക്ക്,എനിക്കെന്നോടു തന്നെ പുച്ഛം തോന്നിയിരുന്നു,ഓരോ നിമിഷവും നിങ്ങളോട് സ്നേഹം അഭിനയിക്കുമ്പോ,നിങ്ങളുടെ ശ്വാസത്തിലും, വിയര്‍പ്പിലും കലര്‍ന്ന മറ്റൊരു സ്ത്രീയുടെ ഗന്ധം ശ്വസിച്ച് രാത്രി ഉറങ്ങുമ്പോ.. നിങ്ങള്‍ക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല രവി,ഒന്നൊഴിച്ച്...എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു ഭാര്യ,ഇനി നിങ്ങള്‍ക്കില്ലാ... ഒരു എസ്‌ക്യുസും പറയാനില്ല,നിനക്ക് തീരുമാനിക്കാം... സത്യമായിട്ടും പാറു,നിന്റെ ഒരു കുറവും കൊണ്ടല്ല,സംഭവിച്ചു പോയി....ഇതിപ്പോ എന്നെ ന്യായീകരിക്കയല്ല,ഇന്നനുഭവിച്ചതിനേക്കാള്‍ കൂടുതല്‍,ഞാന്‍ അര്‍ഹിക്കുന്നു, എനിക്കതറിയാം... നിനക്ക് തീരുമാനിക്കാം.. എനിക്കറിയില്ല, രവി... ചിലപ്പോ എന്റെ മനസ്സ് നിങ്ങളോട് ക്ഷമിച്ചേക്കാം... പക്ഷെ അതെനിക്ക് വേറെ നിവൃത്തിയില്ലാത്തതോണ്ടല്ല, ഈ ദിവസം എന്റെ കുഞ്ഞിന് വേണ്ടി നിങ്ങള്‍ ഓടിയ ഓട്ടം, സഹിച്ച വേദന, അപമാനം... നിങ്ങളില്‍ ഇന്ന് നല്ലൊരു അച്ഛനുണ്ട്‌... അതൊന്ന് കൊണ്ടു മാത്രം... പക്ഷെ രവി,ഒന്ന് ചോതിച്ചോട്ടെ, ദേവീടെ സ്ഥാനത് ഞാനായിരുന്നെങ്കി നിങ്ങളെന്നോട് ക്ഷമിക്കുമായിരുന്നോ
കോക്ക്ടൈല്‍


കണ്ടില്ലേ, ഇവനെത്ര മാത്രം നിന്നെ സ്നേഹിക്കുന്നു ന്ന്... നിനക്ക് പറയാന്‍, ഒരുപാട് കാരണങ്ങള്ണ്ടാവും ദേവി... എന്നും വൈകിയെത്തുന്ന നിന്റെ ഭര്‍ത്താവ്, കൈയെത്തും ദൂരത്ത്‌ണ്ടായിട്ടും കൊതിച്ചതെല്ലാം നഷ്ട്ടപ്പെട്ടുപ്പോകുന്ന രാത്രികള്‍, എന്റെ തെരക്കുകള്‍, ലാക്ക് ഓഫ് കെയര്‍,അങ്ങനെ പലതും... ഒരു ശരാശരി വിവാഹേതരബന്ധത്തിന് ഏതു സ്ത്രീക്കും നിരത്താവുന്ന കുറെ ന്യായീകരണങ്ങള്‍... ശരിയായിരിക്കാം... ഒരുമിച്ചൊരുപാട് സമയം, ഓഫീസില്‍ ചിലവിടുന്നവര്‍ തമ്മില്‍ സ്വാഭാവികമായും ഉണ്ടാവുന്ന അടുപ്പം, അവിടത്തെ കുഴക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരമുള്ള സ്മാര്‍ട്ടായ കൊളീഗിനോട് തോന്നുന്ന ആരാധന, പിന്നെപ്പഴോ പരസ്പരം തോന്നുന്ന സ്നേഹം, അതൊക്കെ എനിക്ക് മനസ്സിലാവും... പക്ഷെ ഇത് സ്നേഹമായിരുന്നില്ലല്ലോ, നീയിവളെ നോക്കി ആ ട്രിഗ്ഗറ് വലിക്കരുതേയെന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ നീയത് ചെയ്തു.... ഇത് സ്നേഹമായിരുന്നില്ലല്ലോ ഡാ, മാംസവും മാംസവും ഉരസി ഉണ്ടാവുന്ന ചൂട് മതിയായിരുന്നല്ലോ നിനക്ക്... ആ വേശ്യക്ക് നീ വില പറയുമ്പോ, ഇവളെ ഞാന്‍ ഓര്‍ത്തു, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശരീരം വില്‍ക്കുന്നവള്‍ക്ക് മുന്നില്‍, ഇവളെത്രയോ ചെറുതാവുന്നത്‌ ഞാന്‍ കണ്ടു.. അവള്‍ക്ക് പേര് വേശ്യ, നിനക്കോ ദേവി...!!!
കോക്ക്ടൈല്‍


എന്റെ ഭീഷണീ ന്നു പറഞ്ഞാല്‍ ചില ഊച്ചാളി രാഷ്ട്രീയക്കാരെ കൂട്ട് സ്ഥലം മാറ്റിക്കളയും ന്നൊന്നുമാവില്ല..കൊന്നു കളയും ഞാന്‍... മടിക്കില്ല കേട്ടോ...പുതിയ ആളായതോണ്ടാ...ഇവിടെ ചോതിച്ചാല്‍ മതി...
ദേവാസുരം


എല്ലാവരുമെന്നോട് കാരുണ്യം കാട്ടുകയായിരുന്നല്ലോ വാര്യരെ... പിതൃത്വം മറച്ചു വെച്ച് അമ്മ, കഴുത്തറക്കാതെ പാതിയില്‍ നിര്‍ത്തി ശേഖരന്‍, അല്‍പ്പപ്രാണന്‍ തിരിച്ചുനല്‍കി കൊണ്ട് ഡോക്ടര്‍മാര്‍.. കാരുണ്യം കൊണ്ട് കരള് കൊത്തി പറിക്കാ.... ഇതിനെല്ലാം ഞാന്‍ എന്ത് തെറ്റാ വാര്യരെ ചെയ്തത്... അതോ,ഇതില്‍ കൂടുതലാണോ ഞാന്‍ അര്‍ഹിക്കുന്നത്... എങ്കില്‍ എനിക്ക് വയ്യ വാര്യരെ... ഇനി ഒന്നും നേരിടാനുള്ള കരുത്തെനിക്കില്ല... വാര്യരെ, എന്നുതൊട്ടോ താനെന്റെ കൂടെയില്ലേ... ഇന്നുവരെ ഞാന്‍ തന്നെയൊരന്യനായി കരുതിയിട്ടുണ്ടോ... ഒരു സുഹൃത്തിന്റെ, കൂടപ്പിറപ്പിന്റെ സ്ഥാനം തനിക്ക് ഞാന്‍ തന്നിട്ടില്ലേ... തരാന്‍ മടിച്ചിട്ടുള്ളൊരൊറ്റധികാരമേയുള്ളൂ, ഒരച്ഛന്‍റെ... പിഴച്ചു പെറ്റയെന്നെ ഒരു നിമിഷം, നിങ്ങള്‍ക്ക് മകനായിട്ട് കാണാമോ... എന്നിട്ട് ഒരച്ഛന്റെ സ്നേഹത്തോടെ, വാത്സല്യത്തോടെയെന്നെ ഒന്ന് സഹായിക്കോ.. ഈ ജന്മമുപേക്ഷിക്കാന്‍, ഒരിത്തിരി വിഷം.... നീലാ... .
ദേവാസുരം


വാര്യരെ, ഞാനെന്താടോ ഇങ്ങനെയായിപ്പോയത്.... താന്‍ചിന്തിച്ചിട്ടുണ്ടോ അത്... ചിന്തിച്ചിട്ട് ഒരെത്തും പിടീം കിട്ടാത്ത കാര്യാ... ആ.. തലവര... അല്ലാതെന്താ ഞാന്‍ പറയാ... എന്നാ ഇനി ചിന്തിച്ച് താന്‍ പ്രയാസപ്പെടണ്ടാ... ഞാന്‍ ഇങ്ങനെ തന്നെയാ.. അതെന്താ എന്ന് ചോദിച്ചാ, ഞാന്‍ അങ്ങനെ തന്നെയാ, അത്ര തന്നെ.. ഇതൊന്നുമല്ലാത്ത ഒരു നീലകണ്ഠന്‍ എന്നു വെച്ചാ അത് മറ്റാരോ ആയിപ്പോവും...
ദേവാസുരം


ഇല്ലമ്മേ.. ഇല്ലാ.. എന്റേല് ഒരു കണക്കുലല്യ.. എന്റെ അദ്ധ്വാനത്തിന് കണക്കില്ല്യാ, എന്റെ ജീവിതത്തിന് കണക്കില്ല്യാ... എല്ലാം നിങ്ങള്‍ടെ ഇഷ്ട്ടം... പക്ഷെ, എന്റെ മക്കളേ, ഞാന്‍ തന്ന സ്നേഹത്തിനു കണക്ക്ണ്ട്.. എന്റേലല്ല ,ഈശ്വരന്റെ കയ്യില്‍... ആ കണക്കറിയാന്‍ നിങ്ങടെ പഠിപ്പ് പോരാ... പോരാ....
ദവാത്സല്യം


കാറിൽ മല്ലയ്യ മാത്രമെ ഉണ്ടാവൂ എന്ന കണക്കുകൂട്ടലുകൾ തെറ്റി. കൂടെ അയാളുടെ അമ്മ, രാണ്ട് കുട്ടികൾ, നിരപരാദിയായ ഡ്രൈവർ.. പക്ഷെ ഒന്നും എന്നെ തടഞ്ഞില്ല….. ആ നാല്‌ വയസ്സ്ക്കാരിയായ അയളുടെ മകളുടെ അറ്റ് പൊയ കുഞ്ഞിക്കൈ എന്റെ നെഞ്ജത്താണ്‌ വന്ന് വീണത്…… എന്ത് കിട്ടി, എത് ലക്ഷ്യത്തിൽ എത്തി?. മല്ലയ്യക്ക് പകരം വെറെ ഒരാൾ അവടെ വന്നു, വ്യവസ്തിതികൾ മാറിയില്ല വ്യക്തികൾ മാത്രം മാറി. ഒറ്റപ്പെട്ട കൊലപാതകങ്ങൾ മഹത്തായ മാറ്റങ്ങൾ മാത്രം കൊതിക്കുന്ന വികാരജീവികളായ വിപ്ലവകാരികളുടെ മനൊരൊഗത്തിന്റെ സൃഷ്ടികൾ മാത്രം ആണെന്ന് ഞാൻ ഇപ്പൊ തിരിച്ചറിയുന്നു…
സമ്മർ ഇൻ ബെത്‍ലഹേം


ഇല്ലാ.. ഗീഥയില്‍ തൊട്ട് സത്യം ചെയ്യാന്‍,ഞാന്‍ ഒരു ഹിന്ദുവല്ല... ഖുര്‍ ആനില്‍ തൊട്ട് സത്യം ചെയ്യാന്‍,ഞാന്‍ ഒരു ഇസ്ലാം അല്ല.. ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍, ഞാന്‍ ഒരു ക്രിസ്ത്യാനി അല്ല.. ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ മനസാക്ഷിയെ തൊട്ട് ഞാന്‍ പറയുന്ന സത്യങ്ങള്‍ കേള്‍ക്കാന്‍ ബഹുമാനപ്പെട്ട കോടതിക്ക് ദയവുണ്ടാകണം... ഉപനയനവും, വേദാധ്യായനവും കഴിഞ്ഞ് അഹിംസയും, ഭക്തിയും ജീവിത മാര്‍ഗമായി സ്വീകരിച്ച എന്നെ, നിങ്ങള്‍ കള്ളനാക്കിയില്ലേ... കൊലപാതകിയാക്കിയില്ലേ.. കുറ്റവാളിയാക്കിയില്ലേ... ഇതില്‍ കൂടുതല്‍ എന്ത് ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനി എന്റെ മേല്‍ വിധിക്കാനുള്ളത്.... ടെല്‍ മി... ഹൌ കാന്‍ യു പണിഷ് മി മോര്‍....
ആര്യൻ


നിന്നെയായിരുന്നോ, ഞാന്‍ സ്നേഹിച്ചിരുന്നത്.... നിന്നെ നഷ്ട്ടപ്പെടുമെന്നറിഞ്ഞപ്പഴാണോ ഞാന്‍ കരഞ്ഞത്... നിനക്കു പകരമാവില്ല ഈ ഭൂമിയിലൊന്നും, എന്ന് വിശ്വസിച്ചത്... ശ്രീ ഹരിയെ തോല്‍പ്പിച്ചു പലരും... പക്ഷെ ഇപ്പൊ നീയെന്നെ ബോധ്യപ്പെടുത്തുന്നു, ഞാന്‍ ഒരു ഇഡിയറ്റ് ആയിരുന്നു ന്ന്... എന്റെ ജീവിതം ഒരു പാഴ്ചെലവായിരുന്നു ന്ന്... അതിന്റെ വേദന, വളരെ.... വളരെ കൂടുതലാണ്...
ചന്ദ്രോത്സവം


ദേശീയ സമ്പത്ത് വ്യവസ്ഥയെ, സാമൂഹ്യവല്ക്കരിക്കുകയും, സ്ത്രീകള്‍ ഉല്‍പ്പാദനക്ഷമമായ പൊതുഅധ്വാനത്തില്‍ പങ്കെടുക്കുകയും ചെയ്യാതെ യദാര്‍ത്ഥ സ്ത്രീവിമോചനം സാധ്യമല്ലെന്നു മനസ്സിലാക്കൂ മാഡം... സാര്‍ വരൂ.. കമ്പി കെട്ടാന്‍ പോവ്വാം...
വെറുതെ ഒരു ഭാര്യ


എടാ ചള്ള് ചെക്കാ, എന്താടാ മുലപ്പാല് കിനിയണുണ്ടോ നാക്കില്... അടുത്ത കാലിന് ചോര വരും, നെഞ്ചുംകൂട് പൊളിഞ്ഞ് എന്റെ കുട്ടി പ്രാണന്‍ വിടും... വേണ്ടാ.. എണീറ്റ്‌ പോ... ചെറിയ പ്രായാ, തെരുവ് നായേ പോലെ വഴിയില് ചത്ത്‌ മലച്ചു കിടക്കേണ്ടി വരാന്ന് പറഞ്ഞാല്‍ അത് വലല്യ കുറവാവും കുട്ട്യേ... പോ... എണീറ്റു പോടാ.... മല്ലയുദ്ധത്തിനിറങ്ങാം, തനിക്ക് പോന്നവനോട്, ഇല്ലാച്ചാല്‍ പുറത്ത് മണ്ണു പറ്റും... അത് യോദ്ധാവിന്റെ പരാജയാ... പോ... നേരം വൈകുന്നു, എളുപ്പം വീടെത്താന്‍ നോക്ക്...
രാവണപ്രഭു


കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്റെ മുന്നിൽ വച്ച് ഈ പൊലയാടി മോന്റെ രോമത്തെ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...
ഹും... നായ. എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. ഓർത്തോ, I am Bharath Chandran. Just remember that.
മാഡം, ഓർമ്മയുണ്ടോ ഈ മുഖം? ജീവിതത്തിൽ ഒരുപാടു മുഖങ്ങളിങ്ങനെ കേറിയിറങ്ങി പോയതല്ലേ. ചിലപ്പോൾ മറന്നുകാണും. പത്തുപന്ത്രണ്ടു കൊല്ലം മുൻപുള്ള കഥയാ. അന്നു ഞാൻ കണ്ണൂർ എ.എസ്.പി., ഓൺ പ്രൊബേഷൻ. ടൗണിലെ കുബേരന്മാരുടെ നിശാക്ലബ്ബിൽ ഉടുത്തിരുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞ് കുടിച്ചു ബോധംകെട്ടവന്മാരുടെ നടുക്കു നിന്ന് record dance ചെയ്ത നിങ്ങളെ, ഞാൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു. രാത്രി മുഴുവൻ നിങ്ങൾ ലോക്കപ്പിലിരുന്നു കരഞ്ഞു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ പിഴയടയ്ക്കാൻ പണമില്ലാതിരുന്ന നിങ്ങൾക്കു വേണ്ടി, ഞാൻ എന്റെ പേഴ്സിൽ നിന്നു പണമെടുത്തടച്ചു. എന്നിട്ട് വണ്ടിക്കൂലിക്കും വഴിച്ചെലവിനും ആഹാരത്തിനും കൈയീന്ന് കാശു തന്ന് ഒരു കോൺസ്റ്റബിളിനെ കൂട്ടി നിങ്ങളെ വീട്ടിൽ കൊണ്ടെത്തിച്ചു. സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് അന്ന് കണ്ണുനിറഞ്ഞു പറഞ്ഞതോർമ്മയുണ്ടോ, മാഡം അച്ചാമ്മ വർഗ്ഗീസിന്? പത്രക്കാർക്ക് കൊടുക്കാതെ ഇപ്പോഴും എന്റെ പേഴ്സണൽ ഫയലിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്, അന്നത്തെ പഴയ അക്കാമ്മ ചാക്കോയുടെ ഫോട്ടോയും സ്റ്റേറ്റ്മെന്റ്സും. എന്താ അതു കാണണോ, ഈ മുഖം ഓർമ്മ വരാൻ? ഒരല്പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം സാർ. I'm sorry. But, ഒരപേക്ഷയുണ്ട്. സൽക്കാരവും പാർട്ടിയും സ്വാപ്പിംഗും ഡിന്നറും ബഹളവുമൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലും സാറിനും മാത്രമായി ഇവരെ ഒറ്റയ്ക്ക് കിട്ടുമെങ്കിൽ ഒന്നറിയിച്ചു കൊടുക്കണം. കഴിയുമെങ്കിൽ ഒന്നു മനസ്സിലാക്കി കൊടുക്കണം, ആണെന്ന വാക്കിന്റെ അർത്ഥമെന്താണെന്ന്.
കമ്മീഷണർ


Yes. ഐ.എ.എസ്. ഇന്ത്യൻ ഭരണ സർവ്വീസ്. ആ പദവിയുടെ അർത്ഥമെന്താന്നറിയോ നിനക്ക്. അതറിയണമെങ്കിൽ ആദ്യം ഇന്ത്യ എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യ അല്ല, അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തുനായയ്ക്കു കൊടുക്കുന്ന ബേബിഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിപ്പോയതിനു ഭർത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല. മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി സ്വന്തം ഗർഭപ്പാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ. ഇന്നലെ നീ അപമാനിച്ച് ആട്ടിയിറക്കി വിട്ടില്ലേ, ആ കൃഷ്ണേട്ടനെ പോലെയുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ. ഇന്ത്യ എന്ന മഹാരാജ്യത്തന്റെ soul, ആത്മാവ്, I.A.S. academy വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കുന്ന നിന്നെ പോലെയുള്ള സ്നോബുകൾക്കു ഈ ആത്മാവ് തൊട്ടറിയാനുള്ള sense ഉണ്ടാവണം, sensibility ഉണ്ടാവണം, sensitivity ഉണ്ടാവണം.
ദി കിംഗ്


ഒരു കാര്യം പറയാനാ വിളിപ്പിച്ചേ... താന്‍ അറിഞ്ഞൂല്ലോ.. തനിക്കൊരു ഉണ്ണീണ്ടായി.. "അറിഞ്ഞു" അപ്പൊ താനാ തീരുമാനിക്കെണ്ടേ അയാളെ എങ്ങനാ വളര്‍ത്തെണ്ടെന്നു.. നമ്പൂരിയായിട്ടോ..? "മനുഷ്യനായിട്ട്‌" മനുഷ്യനാവാന്‍ പൂണൂല് കളഞ്ഞ മതീന്ന് വെച്ച എത്ര എളുപ്പായേനെ... മനുഷ്യനാവണം ന്ന എന്‍റെ മോഹം അതിനു വാശീം തന്നിഷ്ടോം മതീന്ന് തോന്നുനുണ്ടോ... "വെറും വാശിയല്ല.. ആദര്‍ശം, അതിനു വേണ്ടി ഞാനെന്തും സഹിക്കും"... ഇല്ലാന്ന് പറഞ്ഞില്ല.. ഗായത്രി അതിനെ വളര്‍ത്തും, നിങ്ങടെ രണ്ടാളടേം വാശിക്ക് ഒരു ജീവന്‍ പരീക്ഷണാവരുത്.... ഉണ്ണിയെ കുറിച്ച് ഒന്നും പറഞ്ഞില്ല.... "ഞാന്‍ വളര്‍ത്തും എന്നെ പോലെ.. എന്‍റെ മകന്‍ എന്നെ പോലെ ആവണം" എന്‍റെ മകനെ കുറിച്ച് ഞാന്‍ അങ്ങനെ വാശി പിടിചില്ല്യാല്ലോ.....
പയ്ത്രകം


എന്നോടൊരു വാക്കുപോലും ചോതിക്കാതെ താനെന്റെ വാസൂനെ.. ഞാന്‍ തിരുത്തുമായിരുന്നല്ലോ അവനെ... ഞാന്‍ ശിക്ഷിക്കുമായിരുന്നല്ലോ അവനെ... തനിക്കറിയാമോടോ, കൊച്ചിലേ മുതല് ഞങ്ങളൊരുമിച്ച് ഉണ്ടൂം, ഉറങ്ങീം... അവനെന്റെ കൂട്ടുകാരനായിരുന്നില്ല, അവനെന്റെ സഹോദരനായിരുന്നു... എന്റെ മനസ്സായിരുന്നു.. എന്റെ, എന്റെ എല്ലാമായിരുന്നു.... ഞാനായിട്ടാ നിര്‍ബന്ധിച്ച് അവനെ ഇവിടെ കൊണ്ട് വന്നത്... തനിക്കും, എനിക്കും വേണ്ടി... ഞാനാ ആ പാപം ചെയ്തത്.. ഒന്ന് മാപ്പ് ചോതിക്കാന്‍ പോലുമനുവദിച്ചില്ലല്ലോ.... വെട്ടിക്കീറി കൊന്നുകളഞ്ഞില്ലേ താന്‍... എന്റെ വാസുവല്ലേ, ന്നോടോന്ന് ചോതിക്കാമായിരുന്നില്ലേ.. ചോതിക്കാമായിരുന്നില്ലേ... എന്നോടൊന്ന് ചോതിക്കാമായിരുന്നില്ലേ... എന്നോട്.. ഒന്ന് ചോതിക്കാമായിരുന്നില്ലെടാ നായിന്റെ മോനേ...
അദ്വൈതം


നിന്നെയൊക്കെ ഒടയ തമ്പുരാന്‍ ഭൂമീലോട്ട് സിനിമാക്കാരനായിട്ടങ്ങെറക്കിയതല്ലേ.. സിനിമാക്കാര്‍ക്കെന്താടാ രണ്ടെണ്ണം കൂടുതലുണ്ടോ, അതോ നിന്റെ ഒക്കെ മറ്റെടത്തുന്നാണോ മൂലമറ്റത്തേക്ക് കരണ്ട് കൊടുക്കുന്നേ.. ആനേടത്രേം ബുദ്ധിണ്ടങ്കിലെ അവന്‍ അഭിനയിപ്പിക്കൂ... എന്നാ അബ്ദുള്‍ കലാമിനെ വിളിച്ച് അഭിനയിപ്പിക്കെടാ.. ചാന്‍സ് തെണ്ടിയും, തെറി കേട്ടും, ദണ്ണിച്ചും തന്നെയാടാ എല്ലാവരും സിനിമാക്കാരനായിട്ടുള്ളത്.. അല്ലാതെ നീയൊക്കെ വീട്ടി ചെന്ന് ഏത് നടനെയാടാ നടനാക്കിയത്... തിന്ന് എല്ലിന്‍റെടെ കേറിയപ്പോ നിനക്കൊക്കെ ചാന്‍സ് ചോതിച്ച്‌ വരുന്നവരോടൊരു പുജ്ഞം.
ബെസ്റ്റ് ആക്ട്ടര്‍


എല്ലാ കല്ലിലും ശില്പമുണ്ട്, നാം അത് അറിയുന്നത് ഒരു ശില്പി അയാളുടെ പണി ആയുധങ്ങളുപയോഗിച്ച് ആ കല്ലിൽ നിന്ന് ശില്പത്തെ വേര്തിരിചെടുക്കുംബോഴാണ്. നമ്മുടെ അറിവില്ലായ്മയിൽ നിന്ന് നമ്മുടെ തെറ്റുകളിൽ നിന്ന് നമ്മളിലെ നന്മയെ ചികഞ്ഞെടുക്കുന്ന ശില്പി, നമ്മുടെ തന്നെ അനുഭവങ്ങളാണ്.. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോരോ അനുഭവങ്ങളും നമ്മളെ സ്വാധീനിക്കുന്നു... ഒരു പ്രായത്തിൽ നമ്മൾ വിപ്ലവകാരിയകുന്നു, രക്ഷിതാക്കളെ എതിര്ക്കുന്നു, ദൈവത്തെ നിഷേധിക്കുന്നു... യുക്തി വാദി ആകുന്നു. പിന്നീടു എപ്പോഴെങ്ങിലും നമ്മൾ ദൈവവിശ്വാസി ആയേക്കാം... പിന്നൊരു ഘട്ടത്തിൽ തത്വഞാനി ആകും ഒടുവിൽ അതും വേണ്ടെന്നു വയ്ക്കും. അങ്ങനെ മാറിയും തിരിഞ്ഞുമൊക്കെയാണ് നമ്മൾ യഥാർത്ഥ നമ്മൾ ആകുന്നത്‌...
ചിന്താവിഷ്ടയായ ശ്യാമള


ബ്ലൂ ബ്ലഡ്‌, റോയൽ ബ്ലഡ്‌ എന്ന് വെറുതെ സംസാരിക്ക്യാണ് നിങ്ങൾ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപെടുക്കാൻ മറ്റു രാജ്യങ്ങളെ കയ്യേറുകയും, അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും, ആ രാജ്യത്തിൻറെ സ്വാധാന്ധ്ര്യവും സംസ്കാരവും ഒക്കെ ചവിട്ടിതെയ്ക്കുകയും ചെയ്യുന്ന നിങ്ങൾക്ക് അന്തസും അട്യതവും ഉണ്ടെന്നു സമ്മധിക്കാൻ എനിക്ക് വിഷമമുണ്ട്.... നിങ്ങൾ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വധാന്ദ്ര്യം കിട്ടിയാലും പുരോഗമിക്കാൻ പാടില്ലെന്ന ഫ്യുടൽ കൊമ്പ്ലക്സ്... അധിനാണ് ടെവിടെ അന്ട്ദ് റൂൾ എന്ന പോളിസിയുടെ പേരിൽ മാധവ്യരഗ്യത്തിന്റെ വിത്തുകൾ ഇന്നേ പാകിയിട്ടുള്ളത്!.. പക്ഷെ ഇന്ന് നിങ്ങൾ ചെയ്യുന്ന ഈ ദ്രോഗം നാളെ ഈ രാജ്യത്തിന്‌ സ്വാധാന്ധ്ര്യവും കിട്ടിയാലും ആളിപടരും ...........!. അന്ന് നിങ്ങളൊക്കെ നാണിക്കും!.. ലോകം മുഴുവനും ഇന്ത്യയുടെ മുന്നില് നാണിച്ചു തലതാഴ്ത്തും!..
കാലാപാനി


Post Your Comments, Ideas & Movie Scraps

Kerala Tourism parappur thrissur
keralatourism.org

Site Meter